അശ്രദ്ധമായി മദ്യപിച്ച് ദീർഘ ദൂര ബസ് ഓടിച്ചതിനെ തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തു

അശ്രദ്ധമായി മദ്യപിച്ച് ദീർഘ ദൂര ബസ് ഓടിച്ചതിനെ തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തു
Jun 21, 2025 05:13 PM | By Sufaija PP

തളിപ്പറമ്പ്; മദ്യപിച്ച് രാത്രിയില്‍ ദീര്‍ഘദൂര ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രാത്രി തളിപ്പറമ്പ് ദേശീയപാതയില്‍ പ്ലാസ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ കുടുങ്ങിയത്. എറണാകുളത്തേക്ക് പോകുന്ന എന്‍.എല്‍-1 ബി-3071 ഗോള്‍ഡന്‍ ബസ് ഡ്രൈവര്‍ മൊവ്വഞ്ചേരി മക്രേരിയിലെ വി. ജോഷിയുടെ(44)പേരിലാണ് കേസ്. ബുധനാഴ്ച രാത്രി 8.15 നാണ് പരിശോധന നടന്നത്. രാത്രിയില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളില്‍ ജീവനക്കാര്‍ മദ്യപിക്കുന്നതായ പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് എസ്ഐ ദിനേശന്‍ കൊതേരി പറഞ്ഞു. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും യാത്രക്കാര്‍ ഉള്ളതിനാല്‍ മറ്റൊരു ഡ്രൈവറെ വെച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചു.




The driver was charged with reckless driving under the influence of alcohol.

Next TV

Related Stories
കായലോരം യുവതിയുടെ ആത്മഹത്യ:കത്തിലെ പരാമർശങ്ങൾ ശെരിവെച്ച് ആൺ സുഹൃത്ത്

Jun 21, 2025 08:02 PM

കായലോരം യുവതിയുടെ ആത്മഹത്യ:കത്തിലെ പരാമർശങ്ങൾ ശെരിവെച്ച് ആൺ സുഹൃത്ത്

കായലോരം യുവതിയുടെ ആത്മഹത്യ:കത്തിലെ പരാമർശങ്ങൾ ശെരിവെച്ച് ആൺ സുഹൃത്ത്...

Read More >>
എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

Jun 21, 2025 06:26 PM

എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ...

Read More >>
ലഹരി വിമുക്ത നവകേരളം: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് തല ഉദ്ഘാടനം

Jun 21, 2025 06:16 PM

ലഹരി വിമുക്ത നവകേരളം: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് തല ഉദ്ഘാടനം

ലഹരി വിമുക്ത നവകേരളം: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് തല...

Read More >>

Jun 21, 2025 05:58 PM

"വിമോക്ഷ" ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് തുടക്കം

"വിമോക്ഷ" ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്...

Read More >>
സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു എന്ന വാദം തള്ളി കയലോരത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത്

Jun 21, 2025 05:34 PM

സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു എന്ന വാദം തള്ളി കയലോരത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത്

സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു എന്ന വാദം തള്ളി കയലോരത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത്...

Read More >>
ആക്രി കച്ചവടത്തിന്റെ മറവിൽ മദ്യക്കടത്ത് നടത്തി :മദ്യവയസ്കൻ പോലീസ് പിടിയിൽ

Jun 21, 2025 04:02 PM

ആക്രി കച്ചവടത്തിന്റെ മറവിൽ മദ്യക്കടത്ത് നടത്തി :മദ്യവയസ്കൻ പോലീസ് പിടിയിൽ

ആക്രി കച്ചവടത്തിന്റെ മറവിൽ മദ്യക്കടത്ത് നടത്തി :മദ്യവയസ്കൻ പോലീസ് പിടിയിൽ...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/